ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി

ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി

സൗദി: സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഗള്‍ഫ് ബാങ്കിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ആറ് ഗള്‍ഫ് രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബാങ്ക് ശൃംഖലയുടെ സൗദി ശാഖക്ക് അംഗീകാരം നല്‍കിയത്.

രണ്ടാം കിരീടാവകാശി അധ്യക്ഷനായുള്ള സൗദി സാമ്പത്തിക, വികസന സമിതി മാര്‍ച്ച് രണ്ടിന് സമര്‍പ്പിച്ച ശിപാര്‍ശ പ്രകാരമാണ് ഗള്‍ഫ് ബാങ്കിന് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
ജല, വൈദ്യുതി, വ്യവസായ വകുപ്പുകള്‍ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി പുതിയ മന്ത്രാലയങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു. ഇത്തരത്തില്‍ പഴയ മന്ത്രാലയത്തിന് കീഴിലുണ്ടായിരുന്ന തൊഴിലാളികള്‍, ആസ്തികള്‍, ഉത്തരവാദിത്തങ്ങള്‍ എന്നിവ പുതിയ മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റാനും മന്ത്രിസഭ അംഗീകാരം നല്‍കി.

Leave a Reply

Your email address will not be published.