ട്രെയിന്‍ യാത്രയില്‍ തന്റെ വിഡിയോ പകര്‍ത്തിയ യാത്രക്കാരന് ഉഗ്രനൊരു പണികൊടുത്ത് ഉമാമഗേശ്വരി

ട്രെയിന്‍ യാത്രയില്‍ തന്റെ വിഡിയോ പകര്‍ത്തിയ യാത്രക്കാരന് ഉഗ്രനൊരു പണികൊടുത്ത് ഉമാമഗേശ്വരി

ഫോണില്‍ എന്തോ തിരയുന്നതുപോലെയുള്ള ഭാവത്തില്‍ ട്രെയിനില്‍ എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്ന ഞരമ്പുരോഗികള്‍ സൂക്ഷിക്കുക. ബുദ്ധിയുള്ള പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കു മുമ്പിലിരിക്കുന്നതെങ്കില്‍ നിങ്ങളെ കുടുക്കാന്‍ അവര്‍ക്കധികം സമയമൊന്നും വേണ്ടിവരില്ല. തന്റെ അനുവാദമില്ലാതെ വിഡിയോ ഒളിച്ചുപകര്‍ത്തിയ ഞരമ്പുരോഗിക്ക് ഉഗ്രനൊരു പണികൊടുത്ത് താരമായിരിക്കുകയായണ് ഉമാമഗേശ്വരി എന്ന പെണ്‍കുട്ടി.

സംഭവത്തെക്കുറിച്ച് ഉമ പറയുന്നതിങ്ങനെ ”ഒരു സുഹൃത്തിനെ കാണാന്‍ ഔട്ട്‌റാമില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് അയാള്‍ എനിക്കെതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നത്. നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും അയാള്‍ എനിക്കെതിര്‍വശത്തു വന്നിരുന്നതു കൊണ്ടാണ് ഞാനയാളെ ശ്രദ്ധിച്ചത്.

https://www.facebook.com/uma.mageswari.9250/videos/vb.783127052/10155333978147053/?type=2&video_source=user_video_tab

സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ അയാള്‍ ഫോണില്‍ എന്തോ തിരയുന്നതുപോലെയിരിക്കുന്നതു കണ്ടു. അയാളുടെ ഫോണിന്റെ പ്രതിഫലനം ട്രെയിനിനന്റെ ജനാലയില്‍ കണ്ടപ്പോഴാണ് അയാള്‍ ഫോണില്‍ എന്റെ വിഡിയോ പകര്‍ത്തുകയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. പുകഞ്ഞുകത്തിയ രോഷത്തെ കടിച്ചമര്‍ത്തി ആ ദൃശ്യങ്ങള്‍ ഞാന്‍ എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ആ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അധികം വൈകാതെ പൊലീസ് എത്തി അയാളെ കുടുക്കി. കൂടുതല്‍ പരിശോധനയില്‍ അയാളുടെ ഫോണില്‍ നിന്ന് ഇത്തരം നിരവധി വിഡിയോകള്‍ കണ്ടെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.