യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്ക്

യെതിയുടെ പകരക്കാരനായി സ്‌കോഡ കറോക്കിനെ നിരത്തിലെത്തിക്കുന്നു. സ്‌കോഡയുടെ തന്നെ എസ്.യു.വി കോഡിയാക്കിമായി സാമ്യം പുലര്‍ത്തുന്ന വാഹനമാണ് കറോക്ക്. കോഡിയാക്കിന് തൊട്ട് താഴെയാവും കറോക്കിന്റെ സ്ഥാനം. ഹ്യൂണ്ടായ് ട്യൂസണ്‍, ഫോക്‌സ്‌വാഗണ്‍ ട്വിഗ്വാന്‍, ഹോണ്ട സി.ആര്‍.വി എന്നിവയാണ് കറോക്കിന്റെ എതിരാളികള്‍.
കറോക്കിന്റെ മുന്‍വശം തനത് സ്‌കോഡ വാഹനങ്ങളുടെ ഡിസൈനിലാണ്. ക്രോം ലൈനിങ്ങോട് കൂടിയ ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലൈറ്റുകള്‍, ഫോഗ്‌ലാമ്ബുകളുടെ ഡിസൈന്‍ എന്നിവയാണ് മുന്‍ വശത്തെ പ്രധാന പ്രത്യേകതകള്‍. പിന്‍വശത്ത് ടെയില്‍ ലൈറ്റിന്‍േറയും ബംബറിന്‍േറയും ഡിസൈനും മനോഹരമാക്കിയിരിക്കുന്നു. സ്‌കോഡയുടെ സൂപ്പര്‍ബുമായി സാമ്യമുള്ളതാണ് പിന്‍വശത്തിന്റെ രൂപകല്‍പ്പന.

ഉള്‍വശം സ്‌കോഡയുടെ തനത് മാതൃകയിലാണ്. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മന്റെ് സിസ്റ്റം കാറിന് സ്‌കോഡ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം ആപ്പിള്‍ കാര്‍പ്ലേയുടെ സൗകര്യം ലഭ്യമാണ്. ഡ്യുവല്‍ ടോണ്‍ ക്ലെമറ്റ് കംട്രോള്‍ എസിയാണ് മറ്റൊരു പ്രത്യേകത. ബ്ലാക്കിന്റെയും-ബീജിന്റെയും സംയോജനമാണ് ഉള്‍വശം.

4382 എം.എം നീളവും 1841 എം.എം വീതിയും 1605 എം.എം ഉയരവും 2638 എം.എം വീല്‍ബേസും 200 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. ഇന്ത്യയിലെത്തിയാല്‍ ഏകദേശം 15-20 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വില. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഠടക പെട്രോള്‍ എഞ്ചിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഠഉക , 2.0 ലിറ്റര്‍ ഠഉക ഡീസല്‍ എഞ്ചിനിലും വാഹനം ലഭ്യമാകും. 6 സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഉടഏ ഓട്ടോ ബോക്‌സുമായിരിക്കും ട്രാന്‍സ്മിഷന്‍.

Leave a Reply

Your email address will not be published.