ഐഡിയ 325.6 കോടി നഷ്ടത്തില്‍

ഐഡിയ 325.6 കോടി നഷ്ടത്തില്‍

ഐഡിയ സെല്ലുലാര്‍ നഷ്ടത്തിലേക്ക്. ജിയോയുടെ വരവോടെ താരിഫ് മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കാത്തതിനേത്തുടര്‍ന്നാണ് ഐഡിയ നഷ്ടത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ വര്‍ഷം 449.2 കോടി രൂപ ലാഭം ലഭിച്ച സ്ഥാനത്ത് ഇത്തവണ 325.6 കോടി നഷ്ടത്തിലാണ് കമ്പനി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണകണക്കനുസരിച്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദ കണക്കെടുപ്പിലും കമ്പനി വന്‍ നഷ്ടത്തിലായിരുന്നു. 383.87 കോടി രൂപയായിരുന്നു അന്ന് നഷ്ടം.

ഫ്രീ ഓഫറുകള്‍ നല്‍കി വിപണി പിടിച്ച ജിയോ താരിഫ് പ്ലാനുകളിലേക്ക് മാറിയിട്ടും ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോകാതെ പിടിച്ചുനിന്നു. ഏകദേശം സമാനമായ ഓഫറുകളുമായി മറ്റ് കമ്പനികള്‍ പിടിച്ചുനിന്നുവെങ്കിലും ഇപ്പോഴും മികച്ച ഓഫര്‍ ജിയോയുടേത് തന്നെ എന്നാണ് പൊതുവായ അഭിപ്രായം.

Leave a Reply

Your email address will not be published.