രമ്യയുടെ കവിതകള്‍, ആത്മപ്രതിരോധത്തിനുള്ള ആയുധങ്ങള്‍

രമ്യയുടെ കവിതകള്‍, ആത്മപ്രതിരോധത്തിനുള്ള ആയുധങ്ങള്‍

കാസര്‍കോട് : പുരോഗമനകലാസാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റിയും നുള്ളിപ്പാടി ഇഎംഎസ് ഗ്രന്ഥാലയവും ചേര്‍ന്ന് നടത്തിവരുന്ന പ്രതിമാസ സാഹിത്യസംവാദമായ ‘വായനാസന്ധ്യ’യില്‍ യുവകവയിത്രി രമ്യ കെ പുളിന്തോട്ടിയുടെ ‘ഭുമിയെ തൊട്ടു നിലാവിന്റെ വേരാല്‍’ എന്ന കവിതാസമാഹാരത്തെ കുറിച്ച് ചര്‍ച്ച നടത്തി. വര്‍ത്തമാനകാല സമസ്യകളെ ശക്തമായ ഭാഷയില്‍ അവതരിപ്പിക്കുക വഴി ആത്മപ്രതിരോധത്തിനുള്ള ആയുധങ്ങളാണ് രമ്യയുടെ കവിതകളെന്ന് സംവാദം അഭിപ്രായപ്പെട്ടു.

എഴുത്തുകാരനും തളങ്കര ദഖീറത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ആര്‍ എസ് രാജേഷ്‌കുമാര്‍ വിഷയം അവതരിപ്പിച്ചു. പുകസ ഏരിയ പ്രസിഡന്റ് അഡ്വ .പിവി ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിആര്‍ സദാനന്ദന്‍,എഎസ് മുഹമ്മദ് കുഞ്ഞി, വിനോദ്കുമാര്‍ പെരുമ്പള, എരിയാല്‍ അബ്ദുല്ല, രാഘവന്‍ ബെള്ളിപ്പാടി, ഹമീദ് ബദിയടുക്ക, എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, എ എസ് നന്ദകുമാര്‍, എ ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. രമ്യ കെ പുളിന്തോട്ടി മറുപടി പറഞ്ഞു. കെഎം ബാലകൃഷ്ണന്‍ സ്വാഗതവും കെഎച്ച് മുഹമ്മദ് നന്ദി യും പറഞ്ഞു.

Leave a Reply

Your email address will not be published.