ജാഗ്വാര്‍ ലാന്റ് റോവര്‍ എക്‌സ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്

ജാഗ്വാര്‍ ലാന്റ് റോവര്‍ എക്‌സ് ഇ ഇന്ത്യന്‍ വിപണിയിലേക്ക്

തിരുവനന്തപുരം: ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യയുടെ എക്‌സ് ഇ വിഭാഗത്തിലെ ഏറ്റവും പുതിയ ഡീസല്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.0 ലിറ്റര്‍ എഞ്ചിന്‍, 132 കിലോ വാട്ട് പവ്വര്‍ ഔട്ട് പുട്ട്, 8 സ്പീഡ് ഓട്ടോ മാറ്റി ക്ട്രാന്‍സ് മിഷന്‍, ജാഗ്വാര്‍ ഡ്രൈവ് കണ്‍ട്രോള്‍, ടോര്‍ക്ക് വെക്ട റിംഗ്, ഓള്‍ സര്‍ഫസ് പ്രോഗ്രസ് കണ്‍ട്രോള്‍, 380 വാട്ട് മെറിഡിയന്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 8 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ കണ്‍ട്രോള്‍ ടച്ച് ഇന്‍ഫോ ടെയിന്‍മെന്റ് സിസ്റ്റം തുടങ്ങിയവയാണ് പുതിയ ജാഗ്വാര്‍ എക്‌സ് ഇയുടെ സവിശേഷതകള്‍.

പെട്രോള്‍ മോഡലിനെ പോലെ പ്യൂവര്‍, പ്രെസ്റ്റിജ്, പോര്‍ട്ട് ഫോളിയോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് ജാഗ്വാര്‍ എക്‌സ് ഇയ്ക്കുള്ളത്. ഇന്ത്യയിലുടനീളമുള്ള 24 അംഗീകൃത റീട്ടെയില്‍ ഔട്ട് ലെറ്റു കളില്‍ പെട്രോള്‍-ഡീ സല്‍ വേരിയന്റുകള്‍ ലഭ്യമാണ്. കൂടാതെ ംംം.ളശിറാലമരമൃ.ശി എന്ന വെബ് സെറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധി ക്കും.
38.25 ലക്ഷം രൂപ യാണ് ജാഗ്വാര്‍ എക്‌സ് ഇ ഡീസല്‍ വേരിയന്റിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില. പെട്രോള്‍ വേരിയന്റിന് 37.25 ലക്ഷം രൂപയാണ് വില.j

Leave a Reply

Your email address will not be published.