‘എം കേരളം’ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും

‘എം കേരളം’ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ‘എം കേരളം’ അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 13 ഓളം വകുപ്പുകളുടെ 50 ഓളം സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു.

വിവിധ സേവനങ്ങള്‍ക്കുള്ള ഏകീകൃത നിരക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇ ഡിസ്ട്രിക്ട് മുഖേന നിലവില്‍ നല്‍കി വരുന്ന സേവനങ്ങള്‍ കൂടി എം കേരളം മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു ഏകജാലക പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്നത് അതിന്റെ അന്തിമ ഘട്ടത്തിലാണ്. ഈ സംവിധാനവും ജൂണ്‍ മാസത്തോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Leave a Reply

Your email address will not be published.