ഗ്രീന്‍ ടീ ശരീരഭാരം കുറയാന്‍ സഹായിക്കുമൊ?

ഗ്രീന്‍ ടീ ശരീരഭാരം കുറയാന്‍ സഹായിക്കുമൊ?

ഗ്രീന്‍ ടീ, കറ്റാര്‍വാഴ ജ്യൂസ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഭാരം കുറയാന്‍ സഹായിക്കുമെന്ന് പൊതുവേ പറയാറുണ്ട്. ആന്റി ഓക്‌സിഡന്റ്‌സിന്റെ ഒരു ഭണ്ഡാരമാണു ഗ്രീന്‍ ടീ. ഗ്രീന്‍ ടീയിലെ കഫീന്‍, കാറ്റെച്ചിന്‍, തിയാനിന്‍ എന്നീ മൂന്നു ഘടകങ്ങള്‍ ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ടീയിലെ കഫീന്‍ മെറ്റബോളിസം വര്‍ധിപ്പിച്ച് ഉപാപചയപ്രവര്‍ത്തനത്തോടു സമാനമായ തെര്‍മോജെനസിസ് സംജാതമാക്കുന്നു. അങ്ങനെ കൊഴുപ്പ് എരിഞ്ഞുതീരുന്നു.

Image result for aloe vera tea

അമിതവണ്ണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഘടകമാണു കാറ്റെച്ചിന്‍. ആഹാരത്തിലെ കൊഴുപ്പു വെളിയില്‍ കളയാന്‍ ശരീരത്തെ അതു സഹായിക്കുന്നു. തിയാനിന്‍ നേരിട്ടു ഭാരക്കുറവിനു സഹായിക്കുന്നില്ല. പക്ഷേ, തിയാനിന്‍ ഉള്ളില്‍ ചെന്നവര്‍ ശാന്തരാകുന്നു. അങ്ങനെ സ്‌ട്രെസ് കൂടി ആഹാരം കൂടുതല്‍ കഴിക്കുന്നവര്‍ക്ക് ഈ ഘടകം കടിഞ്ഞാണായി വര്‍ത്തിക്കുന്നു. കുടല്‍ ശുദ്ധീകരിച്ചു വിഷാംശത്തെ പുറന്തള്ളുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇതു ശരീരത്തിലെ ഊര്‍ജത്തിന്റെ തോതുകൂട്ടി ഭാരക്കുറവിനു സഹായിക്കുന്നു.

Leave a Reply

Your email address will not be published.