പകര്‍ച്ചവ്യാധി: പ്രതിരോധ നടപടികള്‍

പകര്‍ച്ചവ്യാധി: പ്രതിരോധ നടപടികള്‍

 വേനല്‍ക്കാലം മാറി മഴക്കാലം ആരംഭിക്കുതോടെ പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയേറി. ജൂണ്‍-ജൂലൈ മാസങ്ങളില്‍ പകര്‍ച്ച പനി, ഡങ്കി പനി, വൈറല്‍ ഫീവര്‍, എലിപനി എന്നിവയും അതിസാരം, മഞ്ഞപിത്തം എന്നിവയ്ക്കും സാധ്യതയുണ്ട്. ജലം മാലിനമാകുന്ന സമയമായതിനാല്‍ തിളപ്പിച്ചാറിയ ജലം കുടിക്കാന്‍ പരമാവധി ശ്രമിക്കുക. തണുപ്പ് കാലത്ത് ചുക്ക് ഇട്ടുതിളപ്പിച്ചാറിയ വെളളം വളരെ നല്ലതാണ്. വെളളത്തില്‍ അണുബാധയുണ്ടെങ്കില്‍ നിര്‍വ്വീര്യമാക്കാന്‍ ഇത് സഹായിക്കും.

ഇഞ്ചിനീരും, ചെറുനാരങ്ങാനീരും ഒരു ടേബിള്‍ സ്പൂണ്‍ വീതം നിത്യവും രാവിലെ പ്രാതലിന് ശേഷമോ അത്താഴത്തിന് ശേഷമോ കഴിക്കരുത് ദഹനശക്തി കൂട്ടുതിനും ഭക്ഷണ സാധനങ്ങളിലെ വിഷാംശങ്ങള്‍ പ്രത്യേകിച്ച് ബാക്ടീരിയ, ഫംഗസ് മൂലമുളളവ ഒരു പരിധി വരെ നിര്‍വ്വീര്യമാക്കുതിന് സഹായകവുമാകും. ഗുളുച്ചാദി കഷായചൂര്‍ണ്ണം, ദ്രാക്ഷാദി, ഷഡംഗപാനം എന്നിവയിലുള്ള തിളപ്പിച്ച വെളളവും പകര്‍ച്ചവ്യാധി പകരാതിരിക്കാന്‍ സഹായകരമാണ്. ഇതിന്റെ കൂടെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം വില്വാദി ഗുളിക, സുദര്‍ശനം ഗുളിക, വെട്ടുമാറാന്‍ ഗുളിക എന്നിവ കഴിക്കുന്നതും മഴക്കാല പനികളെ പ്രതിരോധിക്കുന്നതിന് ഉപകരിക്കും.

കര്‍ക്കിടമാസത്തില്‍ ഔഷധക്കഞ്ഞി ഏഴ് ദിവസമോ 14 ദിവസമോ അത്താഴത്തിന് പകരമായോ പ്രാതലിന് പകരമായോ കഴിക്കുന്നത് രോഗപ്രതിരോധ ശക്തി കൂട്ടും. രോഗപ്രതിരോധ ശക്തി നല്‍കുതിനുളള മരുന്നുകള്‍ ജില്ലയിലെ എല്ലാ ആയുര്‍വ്വേദ ആശുപത്രികളിലും ലഭിക്കും. ആവശ്യമുളള സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തുവാന്‍ കാസര്‍കോട് ജില്ലയിലെ ആയുഷ് വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് ജില്ലാ കവീനര്‍ ഡോ. എസ് വിജയ (9446335938), ഉത്തരമേഖലാ കണ്‍വീനര്‍ ഡോ. മഹേഷ് (9447010136), ദക്ഷിണമേഖലാ കണ്‍വീനര്‍ ഡോ. പ്രമോദ് (9447488573) എന്നിവരുമായി ബന്ധപ്പെടുക.

          

Leave a Reply

Your email address will not be published.