കസേര മോഷ്ടിച്ചെന്നു പറഞ്ഞ് യുവാക്കളെ തലകീഴായി കെട്ടിയിട്ടു

കസേര മോഷ്ടിച്ചെന്നു പറഞ്ഞ് യുവാക്കളെ തലകീഴായി കെട്ടിയിട്ടു

ബീഹാര്‍: കല്യാണവീട്ടിലെ കസേര മോഷ്ടിച്ചെന്നു പറഞ്ഞ് യുവാക്കളെ മര്‍ദ്ദിച്ചു തലകീഴായി കെട്ടിയിട്ടു. കൈമൂര്‍ ജില്ലയിലെ സോന്‍ബര്‍സ ഗ്രാമത്തിലാണ് സംഭവം.

ഗ്രമത്തിലെ പൗരപ്രമുഖനായ മഹാങ്കു ബിന്ദിന്റെ മകളുടെതായിരുന്നു വിവാഹം. ബിന്ദിന്റെ സംശയത്തെ തുടര്‍ന്നാണ് യുവാക്കളെ പിടികൂടിയത്. മൂന്ന് മണിക്കൂറിലേറെയാണ് യുവാക്കളെ തലകീഴായി കെട്ടിയിട്ടത്. അവരുടെ കുടുംബത്തോട് മൂവായിരം രൂപ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

യുവാക്കളെ കെട്ടിത്തൂക്കിയ സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെന്ന് സംശയിക്കുന്ന നാലു പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു.

ആദ്യം പരാതി നല്‍കാന്‍ തയ്യാറാവാതിരുന്ന യുവാക്കള്‍ പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Leave a Reply

Your email address will not be published.