ചര്‍മരോഗങ്ങള്‍ക്കു സ്വയംചികിത്സ നടത്തിയാല്‍..?

ചര്‍മരോഗങ്ങള്‍ക്കു സ്വയംചികിത്സ നടത്തിയാല്‍..?

ശരീരത്തിലെ ഇടുക്കുകളിലെ പൂപ്പല്‍ രോഗം പൂര്‍ണമായും മാറന്‍

വളരെ സാധാരണ കാണുന്ന ഒരു ചര്‍മരോഗമാണ് ഇടുക്കുകളിലെ പൂപ്പല്‍ബാധ. സ്ത്രീ പുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന ഈ രോഗം നിമിത്തം നിരവധി പേര്‍ കഷ്ടപ്പെടുന്നുണ്ട്. ശരീരം അമിതമായി വിയര്‍ക്കുന്നവരെയും പ്രമേഹരോഗികളെയും പോളിസ്റ്റര്‍ പോലുള്ള കൃത്രിമ നാരുകള്‍ കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നവരെയും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരെയും വൃത്തികുറഞ്ഞ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരെയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്.

ചര്‍മത്തില്‍ ജലാംശം വര്‍ധിക്കുമ്പോള്‍ അവിടങ്ങളില്‍ പൂപ്പല്‍ബാധ ഉണ്ടാവുന്നു. ഇതാണ് രോഗകാരണം. നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളാണ് ട്രിപ്പിള്‍ കോന്പിനേഷനുകള്‍. ആന്റിബയോട്ടിക്, സ്റ്റിറോയിഡ്, ഫംഗസിനെതിരേയുള്ള മൂലകം എന്നിവ ചേര്‍ന്ന മരുന്നുകളാണിവ. വിപണിയില്‍ സുലഭമായ ഇവ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകടകള്‍ വഴി ലഭ്യമാണുതാനും. മിക്ക ചര്‍മ രോഗങ്ങള്‍ക്കുമെതിരേ നമ്മുടെ നാട്ടുകാര്‍ ആദ്യം പ്രയോഗിക്കുന്ന വജ്രായുധവും ഇതുതന്നെ.

ഇതില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോയ്ഡ് ചൊറിച്ചില്‍, ചുവപ്പ്, തടിപ്പ് എന്നിവ ഉണ്ടാക്കുമെങ്കിലും ചര്‍മരോഗത്തിന് കാരണമായ പൂപ്പലിന്റെ വളര്‍ച്ചയുടെ ആക്കം വര്‍ധിപ്പിക്കും. തത്ഫലമായി രോഗം ഒരിക്കലും മാറാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇതല്ലെങ്കില്‍ മരുന്നുകള്‍ക്കെതിരേ പൂപ്പലുകള്‍ പ്രതിരോധശേഷി നേടിയതുമാവാം.

നമ്മുടെ നാട്ടില്‍ പൂപ്പലുകള്‍ക്കെതിരേ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകള്‍ക്കെതിരേ പൂപ്പലുകള്‍ പ്രതിരോധശേഷി നേടിയതാണ്.
ഒരേ മരുന്നുതന്നെ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നതാണിത്. ഇടയ്ക്കിടെ മരുന്നു മാറ്റി ഉപയോഗിക്കുന്നവരില്‍ ഈ പ്രശ്‌നം സംഭവിക്കാറില്ല.

പ്രമേഹം, എച്ച്‌ഐവി എന്നിവയ്‌ക്കെതിരേയുള്ള രക്തപരിശോധനയ്ക്ക് വിധേയമാവുക

വട്ടത്തില്‍ രോമം കൊഴിയുന്നത് അപൂര്‍വമായി കാണുന്ന ഒരു ചര്‍മരോഗമാണ്. തല, താടി, മീശരോമം, നെഞ്ച് എന്നിവിടങ്ങളിലൊക്കെ മുടികൊഴിഞ്ഞ ഭാഗം കാണാം. ഒരേസമയം ഒന്നിലധികം ഭാഗങ്ങളിലും മറ്റു ചിലപ്പോള്‍ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് ഒന്നിലധികം മുടികൊഴിഞ്ഞ വൃത്താകൃതിയിലുള്ള പാടുകളും കാണാറുണ്ട്. ഈ അസുഖത്തിനെ അലോപേഷ്യാ ഏരിയേറ്റാ എന്നാണ് വിളിക്കുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാറുണ്ട്. കുട്ടികളില്‍ ഫംഗസ് ബാധ ഈ രോഗത്തിന് കാരണമാവാറുണ്ട്.

നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്ന അന്യവസ്തുക്കള്‍ക്കെതിരേ (ഉദാ: ബാക്ടീരിയ വൈറസ്) നമ്മുടെ ശരീരം ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍, ചില അവസരങ്ങളില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ക്കെതിരേ ആന്റിബോഡികള്‍ രൂപപ്പെടാറുണ്ട്. അത്തരത്തില്‍ നമ്മുടെ ശരീരത്തിലെ രോമകൂപങ്ങള്‍ക്കെതിരേ ആന്റിബോഡികള്‍ രൂപപ്പെട്ടു രോമം കൊഴിയുന്നതുമൂലം മുകളില്‍ സൂചിപ്പിച്ച രോഗം ഉണ്ടാവാറുണ്ട്. മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും ഇത്തരത്തില്‍ രോഗം ഉണ്ടാവാറുണ്ട്. രോഗം സ്ഥിരീകരിക്കാവുന്നതും തുടര്‍ ചികിത്സ നടത്താവുന്നതുമാണ്. ഒരു ചര്‍മരോഗ വിദഗ്ധന്റെ സേവനം തേടുക.

Leave a Reply

Your email address will not be published.