കേരള ഹൗസിലെ അതിഥികള്‍ക്കായി വൈ-ഫൈ നെറ്റ്വര്‍ക്ക്

കേരള ഹൗസിലെ അതിഥികള്‍ക്കായി വൈ-ഫൈ നെറ്റ്വര്‍ക്ക്

ന്യൂഡല്‍ഹി: കേരള ഹൗസിലെ അതിഥികള്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ വൈ-ഫൈ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാന ഐടി വകുപ്പുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

കേരള ഹൗസില്‍ താമസത്തിനെത്തുന്ന അതിഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വൈഫൈ നെറ്റ് വര്‍ക്കില്‍ ലോഗിന്‍ ചെയ്യാം. ഇതിനുള്ള പാസ്വേര്‍ഡ് റിസപ്ഷനില്‍ നിന്നു നല്‍കും.

കേരള ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആസൂത്രണ – സാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍, ഐടി സെക്രട്ടറി എം. ശിവശങ്കര്‍, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ ഡോ. വിശ്വാസ് മേത്ത, കേരള ഹൗസ് അസി. റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.