ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും വിപണിയില്‍

ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും വിപണിയില്‍

കൊച്ചി: ഇന്ത്യയില്‍ വലിയ മാര്‍ക്കറ്റിനുടമകളായ സാംസങ് പുതിയ രണ്ടു മോഡലുകളായ ഗാലക്‌സി ജെ7 മാക്‌സും, ജെ7 പ്രോയും അവതരിപ്പിച്ചു. സാംസങ് പേയും ഏറ്റവും പുതിയ സോഷ്യല്‍ ക്യാമറ സംവിധാനത്തോടും കൂടിയാണ് സാംസങ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മേക്ക് ഫോര്‍ ഇന്ത്യയ്ക്കു കീഴില്‍ നൂതനമായ അള്‍ട്രാ ഡാറ്റ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ലാനിങ് എന്നിവയോടുകൂടിയാണ് ജെ സീരീസ് വരുന്നത്. പുതിയ ഉപകരണങ്ങളില്‍ സാംസങ് പേയും സോഷ്യല്‍ ക്യാമറയും ഉള്‍പ്പെടുത്തുമെന്ന ഉറപ്പു പാലിച്ചുകൊണ്ടാണ് പുതിയ ജെ7 മാക്‌സും, ജെ7 പ്രോയും എത്തുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള വാലറ്റിലൂടെ പേടിഎം വഴിയും സര്‍ക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകള്‍ നടത്താം.
ഇന്ത്യയിലെ ഇടത്തരക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പുതിയ ഫോണുകളിലുണ്ട്. സാംസങ് പേ മിനി ആദ്യമായാണ് ജെ7 മാക്‌സിലൂടെ അതവരിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജെ സീരീസ് ഉപകരണങ്ങളില്‍ അധികം താമസിയാതെ ഇനി ഇത് ലഭ്യമാക്കും.

പുതിയ രണ്ടു ഫോണുകള്‍ക്കും എഫ് 1.9 ലെന്‍സോടുകൂടിയ 13 എംപി മുന്‍ ക്യാമറയും എഫ് 1.7 ലെന്‍സോടുകൂടിയ പിന്‍ ക്യാമറയുമുണ്ട്. ഇരുണ്ട സാഹചര്യത്തിലും മികച്ച പ്രകാശത്തോടു കൂടിയ ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറകള്‍ സഹായിക്കുന്നു. വെളിച്ചം കുറഞ്ഞ സ്ഥലങ്ങളിലും മികച്ച സെല്‍ഫികളെടുക്കാം. സോഷ്യല്‍ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍ തന്നെ എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാവുന്ന സംവിധാനമാണ് ഇത്. അടുത്ത കോണ്‍ടാക്റ്റുകള്‍ ഇനി ക്യാമറക്കുള്ളില്‍ തന്നെ സൂക്ഷിക്കാം.

രണ്ട് ഫോണിന്റെയും മെറ്റല്‍ ബോഡി മികച്ച സ്‌റ്റൈലിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗാലക്‌സി ജെ7 മാക്‌സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്. കറുപ്പ്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാണ്. ജെ7 മാക്‌സ് 20 മുതല്‍ എല്ലാ സ്റ്റോറുകളിലും ലഭ്യമാകും. ജെ7 പ്രോ ജൂലൈ മധ്യത്തോടെ സ്റ്റോറുകളിലെത്തും.

Leave a Reply

Your email address will not be published.