വായനാ ദിനം ഇനി ദേശീയ ദിനമാകും

വായനാ ദിനം ഇനി ദേശീയ ദിനമാകും

കൊച്ചി: കേരളത്തിന്റെ ഗ്രന്ഥശാല – സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവിനെ രാജ്യം മുഴുവന്‍ ആദരിക്കുന്നു. മലയാളത്തിന്റെ പ്രസക്തി രാജ്യമാകെ പടരുമ്പോള്‍, പി.എന്‍ പണിക്കരുടെ ഓര്‍മ്മയ്ക്കായി കേരളം ആചരിച്ചിരുന്ന വായനാദിനം രാജ്യം ഏറ്റെടുക്കുന്നു. ഇനി മുതല്‍ ജൂണ്‍ 19 ദേശീയവായനദിനം. ഓരോ മലയാളിക്കും കേവലം 51 അക്ഷരങ്ങള്‍ക്കപ്പുറത്തെ ആഹ്ലാദവും അഭിമാനവുമാണ്.

ഇരുപത്തൊന്നുവര്‍ഷമായി പി.എന്‍.പണിക്കരുടെ ചരമദിനം കേരളം വായനാദിനമായി ആചരിച്ചുതുടങ്ങിയിട്ട്. ദേശീയ വായനാദിനമായി ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ രാജ്യം വായനാമാസമായാണ് ഇത് ആചരിക്കുന്നത്. 21 സംസ്ഥാനങ്ങളില്‍ വായനദിനം ആചരിക്കാനാണ് ദേശീയ വായനമിഷന്‍ തീരുമാനം, ഇതോടൊപ്പം ഇ- സാക്ഷരത സാര്‍വത്രികമാക്കാനും ഡിജിറ്റല്‍ വായന പ്രചരിപ്പിക്കാനും ഡിജിറ്റല്‍ ലൈബ്രറികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സ്ഥാപിക്കാനും മിഷന്‍ പദ്ധതിയിടുന്നു.

നം ഇനി ദേശീയ ദിനമാകും21 സംസ്ഥാനങ്ങളില്‍ വായനദിനം ആചരിക്കാനാണ് ദേശീയ വായനമിഷന്‍ തീരുമാനം

കൊച്ചി: കേരളത്തിന്റെ ഗ്രന്ഥശാല – സാക്ഷരതാ പ്രസ്ഥാനങ്ങളുടെ പിതാവിനെ രാജ്യം മുഴുവന്‍ ആദരിക്കുന്നു. മലയാളത്തിന്റെ പ്രസക്തി രാജ്യമാകെ പടരുമ്പോള്‍, പി.എന്‍ പണിക്കരുടെ ഓര്‍മ്മയ്ക്കായി കേരളം ആചരിച്ചിരുന്ന വായനാദിനം രാജ്യം ഏറ്റെടുക്കുന്നു. ഇനി മുതല്‍ ജൂണ്‍ 19 ദേശീയവായനദിനം. ഓരോ മലയാളിക്കും കേവലം 51 അക്ഷരങ്ങള്‍ക്കപ്പുറത്തെ ആഹ്ലാദവും അഭിമാനവുമാണ്.

ഇരുപത്തൊന്നുവര്‍ഷമായി പി.എന്‍.പണിക്കരുടെ ചരമദിനം കേരളം വായനാദിനമായി ആചരിച്ചുതുടങ്ങിയിട്ട്. ദേശീയ വായനാദിനമായി ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ രാജ്യം വായനാമാസമായാണ് ഇത് ആചരിക്കുന്നത്. 21 സംസ്ഥാനങ്ങളില്‍ വായനദിനം ആചരിക്കാനാണ് ദേശീയ വായനമിഷന്‍ തീരുമാനം, ഇതോടൊപ്പം ഇ- സാക്ഷരത സാര്‍വത്രികമാക്കാനും ഡിജിറ്റല്‍ വായന പ്രചരിപ്പിക്കാനും ഡിജിറ്റല്‍ ലൈബ്രറികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സ്ഥാപിക്കാനും മിഷന്‍ പദ്ധതിയിടുന്നു.

Leave a Reply

Your email address will not be published.