പൊള്ളലേറ്റുള്ള മരണത്തിന് സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുവെന്ന് പഠനം

പൊള്ളലേറ്റുള്ള മരണത്തിന് സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുവെന്ന് പഠനം

ലണ്ടന്‍: പൊള്ളലേറ്റുള്ള മരണത്തിന് സ്‌കിന്‍ ക്രീമുകള്‍ കാരണമാകുന്നുവെന്ന് പഠനം. ലണ്ടനിലെ അഗ്‌നിശമനസേനയാണഅ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ 15ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്‌ബോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ സാധ്യതയുള്ളതായി മാറുന്നുവെന്നാണ് അഗ്‌നിശമന സേന ചൂണ്ടിക്കാണിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകുമെന്നും ഫയര്‍ ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കുന്നു.
സ്‌കിന്‍ ക്രീം നിരന്തരം ഉപയോഗിക്കുന്ന പലര്‍ക്കും ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ച് അറിവില്ല. സ്ഥിരമായി ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. അബദ്ധത്തില്‍ സിഗരത്തിന്റെ ചാരം തട്ടുന്നതോ തീപ്പെട്ടിക്കൊള്ളി എറിയുന്നതോ സ്വയം തീ കൊളുത്തുന്നതിനു സമമായിരിക്കുമെന്ന് ഫയര്‍ സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഡാന്‍ ഡാലി പറഞ്ഞു. ക്രീമുകള്‍ പുരണ്ട തുണിയിലാണ് ഇതു വീഴുന്നതെങ്കിലും അപകടസാധ്യത ഇരട്ടിയാകും.

2013 മാര്‍ച്ച് 5 മുതല്‍ 2016 ഒക്ടോബര്‍ 12 വരെ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സ്‌കിന്‍ ക്രീമുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാരാഫിന്‍ അടങ്ങിയിട്ടുള്ള ക്രീമുകള്‍ ഇറക്കുന്ന കമ്ബനികള്‍ ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കണമെന്ന് നിയന്ത്രണ അതോറിട്ടി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published.