വിദ്യാര്‍ത്ഥികള്‍ രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ മാതൃകകളാകണം: ക്യാപ്റ്റന്‍ ജഗദീപ്

വിദ്യാര്‍ത്ഥികള്‍ രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ മാതൃകകളാകണം: ക്യാപ്റ്റന്‍ ജഗദീപ്

കാഞ്ഞങ്ങാട്: പെരിയ നവോദയയില്‍ സ്ഥാനാരോഹണ (ഇന്‍വെസ്റ്റിക്ചര്‍) ചടങ്ങുകള്‍ ക്യാപ്റ്റന്‍ ജഗദീപ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള നിരവധി ബാഡ്ജുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സ്‌കൂള്‍ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ , ഹൗസ് ക്യാപ്റ്റന്‍ , ക്ലാസ്സ് മോണിറ്റേഴ്സ് എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റു വാങ്ങി.

Displaying navodaya.jpgവൈസ് പ്രിന്‍സിപ്പാള്‍ ശ്രീമതി സോമന്‍ സ്വാഗതവും, ശരത് പിഷാരടി ആമുഖ പ്രസംഗവും നടത്തി. പ്രിന്‍സിപ്പള്‍ കെ.എം വിജയകൃഷ്ണന്‍ അദ്ധ്യക്ഷനായി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ക്യാപ്റ്റന്‍ ജഗദീപ്, വിദ്യാര്‍ത്ഥികള്‍ രാഷ്ട്ര നിര്‍മ്മാണത്തിനുള്ള ഉത്തമ മാതൃകകളാകണമെന്ന് തന്റെ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. തു
ടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published.