പുതുവൈപ്പിനില്‍ നടന്നത് നരനായാട്ട്: കാനം

പുതുവൈപ്പിനില്‍ നടന്നത് നരനായാട്ട്: കാനം

ജനകീയ സമരങ്ങള്‍ തല്ലിയൊതുക്കുകയെന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നും കാനം പറഞ്ഞു

കണ്ണൂര്‍: ജനകീയ സമരങ്ങള്‍ തല്ലിയൊതുക്കുകയെന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ നടന്നത് നരനായാട്ടാണ്. സാധാരണക്കാരായ ജനങ്ങളാണ് അവിടെ സമരം ചെയ്യുന്നത്. സമരക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടി സര്‍ക്കാറിന്റെ വിലകുറച്ചു കാണിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സമരത്തിനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പൊലീസ് നടപടിയെ ന്യായീകരിക്കുന്നതിനാണ്. യു.എ.പി .എ ചുമത്താനാനായിരിക്കാം സമരക്കാര്‍ക്കെതിരെ തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പൊലീസ് നടപടിയില്‍ അന്വേഷണം വേണമെന്നും ലാത്തിചാര്‍ജ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്നും കാനം ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷകാലം ഇടതുപക്ഷ മുന്നണി നടത്തിവന്ന ജനകീയ സമരങ്ങളുടെ തുടര്‍ച്ചയാണ് ഇടതുപക്ഷ സര്‍ക്കാറെന്നും കാനം ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published.