കോളിയടുക്കം സ്‌കൂളില്‍ ‘അക്ഷരം’വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു

കോളിയടുക്കം സ്‌കൂളില്‍ ‘അക്ഷരം’വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യകാരന്‍ സുറാബ് ഉദ്ഘാടനം ചെയ്തു

കോളിയടുക്കം: കോളിയടുക്കം ഗവ യു പി സ്‌കൂളില്‍ വായനാദിനവുമായി ബന്ധപ്പെട്ട് ‘അക്ഷരം’ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരന്‍ സുറാബ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ഇതിന്റെ ഭാഗമായുള്ള മാതൃവായനാ പദ്ധതി വാര്‍ഡ് മെമ്പര്‍ വി. ഗീത സ്‌കൂള്‍ എം.പി.ടി.എ പ്രസിഡന്റ് ഉഷാ രവീന്ദ്രന് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു.

ക്ലാസ്സ് ലൈബ്രറിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.വിജയന്‍ സ്‌കൂള്‍ ലീഡര്‍ കുമാരി മന്യക്ക് പുസ്തകം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാരംഗം ചുമതല അധ്യാപിക ശ്രീമതി കെ.രാധക്കുട്ടി സ്വാഗതവും വിദ്യാരംഗം കണ്‍വീണര്‍ അഭയ് പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.