പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ ലിസ്റ്റ പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ ലിസ്റ്റ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ ലിസ്റ്റ പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. വിവരങ്ങള്‍ www.hscap.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.

അലോട്ട്‌മെന്റ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മുന്‍പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടര്‍ന്ന് പരിഗണിക്കില്ല. ആദ്യം ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റിനു കാക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് 20ന് പ്രസിദ്ധീകരിക്കും. 20, 21 തീയതികളിലായിരിക്കും അഡ്മിഷന്‍.

Leave a Reply

Your email address will not be published.