ഭൂ രേഖകള്‍ക്ക് ആധാര്‍: കത്ത് വ്യാജമെന്ന് കേന്ദ്രം

ഭൂ രേഖകള്‍ക്ക് ആധാര്‍: കത്ത് വ്യാജമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എല്ലാ ഭൂരേഖകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കും കത്തയച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാചമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറയിച്ചു.

ആഗ്‌സത് 14നകം 1950ന് ശേഷമുള്ള എല്ലാ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കണം എന്നയായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം എന്ന നിലയിലാണ് കത്ത് പ്രചരിച്ചിരുന്നത്. ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റണന്റ് ഗവര്‍ണര്‍മാര്‍ നീതി ആയോഗ് സെക്രട്ടറി തുടങ്ങിയവര്‍ക്കാണ് അയച്ചിരുന്നതെന്നും കത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.