പുത്തന്‍ കവിതകളുടെ ആവിഷ്‌കരണ വേദിയായി കവിയരങ്ങ്

പുത്തന്‍ കവിതകളുടെ ആവിഷ്‌കരണ വേദിയായി കവിയരങ്ങ്

കാഞ്ഞങ്ങാട്: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാതല വായനാപക്ഷാചരണ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കവിയരങ്ങ് പുത്തന്‍കവിതകളുടെ ആവിഷ്‌കരണ വേദിയായി. നവീനമലയാള കവിതകളുടെ ആവിഷ്‌കാരത്തിലൂടെ യുവകവികള്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കി.

കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തില്‍ നടന്ന കവിയരങ്ങ് കേന്ദ്രസര്‍വ്വകലാശാല മലയാള വിഭാഗം അസി. പ്രൊഫസ്സര്‍ ഡോ. ആര്‍ ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കവിത കാലാതീതവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതാണ് നവീനകവിതകളുടെ സവിശേഷത. ആശയ ഗാംഭീര്യത്തിന്റെ ഉള്‍ക്കാമ്പ് നിറഞ്ഞതാണ് ചെറുതെങ്കിലും ഈ കവിതകളെന്ന് അദ്ദേഹം പറഞ്ഞു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ വി രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പത്മനാഭന്‍ ബ്ലാത്തൂര്‍, രവീന്ദ്രന്‍ പാടി, സി പി. ശുഭ, കമലാക്ഷന്‍ വെളളാച്ചേരി, പ്രസാദ് കരുവളം, ജയന്‍ നീലേശ്വരം, സീതാദേവി കരിയാട്, ഡോ. പളളൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതവും അസി. എഡിറ്റര്‍ എം മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.