ലോകാവസാനം കെട്ടുകഥയല്ല, ഉടന്‍ സംഭവിക്കും: ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രലോകം

ലോകാവസാനം കെട്ടുകഥയല്ല, ഉടന്‍ സംഭവിക്കും: ഞെട്ടിക്കുന്ന കണ്ടുപിടിത്തവുമായി ശാസ്ത്രലോകം

ലണ്ടന്‍ :ലോകാവസാനം തീര്‍ച്ചയായും ഉണ്ടാവും!..ഞെട്ടിക്കുന്ന വെളിപ്പെടുത്തലയുമായി ശാസ്ത്രഞ്ജന്‍. മനുഷ്യന്‍ രക്ഷപെടാന്‍ ചൊവ്വയില്‍ വാസസ്ഥലം കണ്ടെത്തണം എന്നും ആവശ്യം. ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ സിഇഒയുടെ പുതിയ കണ്ടെത്തല്‍ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ചൊവ്വ ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്‌പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചതാണ് ഇക്കാര്യങ്ങള്‍. അതേസമയം ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടാന്‍ സാധ്യതയില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍ ധാതുവിഭവങ്ങളും ചൊവ്വയിലുണ്ട്. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനില്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു.

വരുന്ന നൂറുവര്‍ഷത്തേയ്ക്ക് എന്തായാലും മനുഷ്യന്‍ അന്യഗ്രഹങ്ങളില്‍ സ്വയം സ്ഥാപിത കോളനികള്‍ ഉണ്ടാക്കില്ല. ഇക്കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം മനുഷ്യവംശം വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.അന്യഗ്രജീവികള്‍ ഭൂമിയിലേക്കു വന്നാല്‍ അവയ്ക്കു മുന്നില്‍ കീഴടങ്ങുകയല്ലാതെ മനുഷ്യനു മുന്നില്‍ വേറൊരു വഴിയുമുണ്ടാകില്ലെന്ന സ്റ്റീഫന്‍ ഹോക്കിങിന്റെ നിഗമനം ശാസ്ത്രലോകത്ത് നേരത്തെ ചര്‍ച്ചയായിരുന്നു.’കൃത്രിമബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) വരവോടെ മനുഷ്യന്‍ അവന്റെ തന്നെ കുഴി തോണ്ടുമെന്ന് നേരത്തെ തന്നെ ഹോക്കിങ് പ്രവചിച്ചിരുന്നു.

കൃത്രിമബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ചിന്തിക്കാന്‍ തുടങ്ങുന്നതോടെ അടുത്ത 100 വര്‍ഷത്തിനകം അവ മനുഷ്യവംശത്തെ കീഴടക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംബന്ധിച്ച ഗവേഷണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മനുഷ്യന്‍ ഒരുകാര്യം ശ്രദ്ധിച്ചാല്‍ നല്ലത് കംപ്യൂട്ടറുകളുടെയും മനുഷ്യന്റെയും ചിന്തയുടെ പോക്ക് ലോകത്തിനു നല്ലതു വരുത്താനുള്ള കാര്യങ്ങളിലേക്കായിരിക്കണം.

Leave a Reply

Your email address will not be published.