ജിഎസ്ടി: നിരക്കുകളറിയാന്‍ കേന്ദ്രം മൊബൈല്‍ ആപ്പ് പുറത്തിറക്കി

ജിഎസ്ടി: നിരക്കുകളറിയാന്‍ കേന്ദ്രം മൊബൈല്‍ ആപ്പ് പുറത്തിറക്കി

ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്കുകള്‍ കൃത്യമായി അറിയാന്‍ കേന്ദ്രസര്‍ക്കാര്‍ ജി.എസ്.ടി ആപ്പ് പുറത്തിറക്കി. ഇന്നലെയാണ് ജിഎസ്ടിയുടെ കീഴിലുള്ള എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് പുറത്തിറക്കിയത്. ജിഎസ്ടി റേറ്റ് ഫൈന്റര്‍ എന്ന ആപ്ലിക്കേഷനാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസാണ് ആപ്പ് പുറത്തിറക്കിയത്. 1200 ഓളം ഉത്പന്നങ്ങളുടെ നിരക്കുകള്‍ ഈ ആപ്പ് വഴി ഇനി നിങ്ങളുടെ വിരല്‍ തുമ്പിലെത്തും. നിലവില്‍ ആന്‍ഡ്രായിഡ് ഫോണില്‍ മാത്രം ലഭ്യമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ തയറാക്കിയിരിക്കുന്നത്. ഉടന്‍ തന്നെ ആപ്പിള്‍, വിന്‍ഡോസ് ഫോണിലേക്കും ആപ്ലിക്കേഷന്‍ എത്തിക്കുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഓഫ്ലൈന്‍ മോഡിലും നിരക്കുകള്‍ അറിയാം. ജൂലൈ ഒന്നിനാണ് രാജ്യത്ത് ചരക്കു സേവന നികുതി നിലവില്‍ വന്നത്.

Leave a Reply

Your email address will not be published.