മെഡിക്കല്‍ കോഴ്‌സുകളില്‍ മികവിന്റെ 22-ാം വര്‍ഷത്തിലേക്ക് യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

മെഡിക്കല്‍ കോഴ്‌സുകളില്‍ മികവിന്റെ 22-ാം വര്‍ഷത്തിലേക്ക് യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

മെഡിക്കല്‍ കോഴ്‌സുകളില്‍ മികവിന്റെ 22-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. കാസര്‍ഗോഡ് കൂടാതെ മറ്റു ജില്ലകളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. വടക്കേ മലബാറിലെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ 21 വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ നിന്നും വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ മെഡിക്കല്‍ സേവനരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചരിത്രവിജയം ആവര്‍ത്തിട്ടു കൊണ്ട് 22-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ അവസരത്തില്‍ യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് സഹകരിച്ച ഡോക്ടര്‍മാരോടും വിവിധ ആശുപത്രി മാനേജമെന്റുകളോടും പൂര്‍വ വിദ്യാര്‍ത്ഥികളോടും അകൈതവമായ നന്ദിയും കടപ്പാടുമുണ്ടെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

ജില്ലയിലെ തന്നെ മെഡിക്കല്‍ ബിരുദകോഴ്‌സുകള്‍ നടത്തുന്ന ഏക സ്ഥാപനവും യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഡോക്ടര്‍മാരുടേയും അധ്യാപകരുടേയും മികച്ച സേവനമാണ് ഇവിടെ ലഭിക്കുന്നത്. ഇതു തന്നെയാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഒന്നാമതെത്തിച്ചതും. നിര്‍ധനരായ കുട്ടികള്‍ക്ക് ഫീസിളവും ഇവിടെ ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷനും ലഭിക്കുന്നുണ്ട്.

വിപുലമായ ലൈബ്രറി സംവിധാനവും ഇവിടെയുണ്ട്. ആധുനികസജ്ജീകരണങ്ങളുള്ള ലാബറട്ടറിയില്‍ പ്രാക്ടിക്കല്‍ സൗകര്യവും ഇവിടെ ലഭിക്കുന്നു. യൂണിവേഴ്‌സിറ്റി അംഗീകാരത്തോടു കൂടിയ മൂന്നു വര്‍ഷത്തെ കോഴ്‌സുകള്‍ക്ക് പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പാസായവര്‍ക്ക് അപേക്ഷിക്കാം.

ഹിമാലയന്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിപിഎംഐ), പിപിഎംഎ എന്നിവയുടെ അംഗീകാരത്തോടു കൂടിയ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍സി , പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ തിയറി ക്ലാസുകളോടൊപ്പം ദിവസേന ആശുപത്രികളില്‍ ആധുനികസജ്ജീകരണങ്ങളുള്ള ഉപകരണങ്ങളുപയോഗിച്ചുള്ള പ്രാക്ടിക്കല്‍ ക്ലാസുകളും ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു. പഠനത്തിനു ശേഷം യൂണിറ്റിയുടെ പ്ലേസ്‌മെന്റ് സര്‍വീസ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published.