നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷണം മുകേഷിലേക്കും നീങ്ങുന്നു

നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷണം മുകേഷിലേക്കും നീങ്ങുന്നു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണം നടനും കൊല്ലം
എം.എല്‍.എയുമായ മുകേഷിലേക്കും നീളുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.

ഇന്നലെ പാര്‍ട്ടി മുകേഷിനെ കൊല്ലത്തേക്ക് വിളിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് സുനിയേ മുന്‍പരിചയം ഉണ്ടെന്നും അയാള്‍ തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നെന്നും മുകേഷ് വ്യക്തമാക്കിയത്. ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്നും എന്നാല്‍ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് താന്‍ തന്നെ അയാളെ മാറ്റിയതെന്നും മുകേഷ് പറഞ്ഞു.

Leave a Reply

Your email address will not be published.