കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

കാസര്‍കോട് പക്ഷിഭൂപടം ഒരുങ്ങുന്നു; ഉദ്ഘാടനം നാളെ

കാസര്‍കോട്: പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം നിര്‍മ്മിച്ച പക്ഷിഭൂപടം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന കേരളത്തില്‍ കാസര്‍കോടും പക്ഷിഭൂപട പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷിഭൂപട നിര്‍മ്മാണം രണ്ടുഘട്ടങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 187 വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവജനങ്ങള്‍, പക്ഷി നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജനപങ്കാളിത്തത്തോടെയാണ് നിര്‍വഹിക്കുന്നത്.

ആദ്യ സര്‍വെ സെപ്തംബര്‍ വരെയും വേനല്‍ക്കാല പൂര്‍ത്തികരണ സര്‍വെ മാര്‍ച്ച് അവസാനത്തോടെയും നടക്കും. വന്യജീവി പരിപാലനത്തില്‍ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന സര്‍വെ പക്ഷികളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുതകുന്നതാകും. ജില്ലാതല പക്ഷിഭൂപട നിര്‍മ്മാണം പക്ഷി സര്‍വേയോടെ ആരംഭിക്കും.

നാളെ രാവിലെ 10ന് ഉദയഗിരി വനംവകുപ്പ് ആസ്ഥാനത്ത് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, അസിസ്റ്റന്‍്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു,ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എം.രാജീവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, പക്ഷി നിരീക്ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.