സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന്

കാസര്‍കോട്: സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാസംഘവും പര്യടനം സംസ്ഥാനതല സമാപനം ഇന്ന് കളക്ടറേറ്റില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ നാലിന് തിരുവനന്തപുരത്ത് നിന്നും പര്യടനം ആരംഭിച്ച സഞ്ചരിക്കുന്ന പ്രദര്‍ശനത്തിന്റെയും കലാസംഘത്തിന്റെ പരിപാടികളുടെയും സംസ്ഥാനതല സമാപനം ഇന്ന്് ഉച്ചയ്ക്ക് 12.30ന് വിദ്യാനഗറില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സഞ്ചരിക്കുന്ന പ്രദര്‍ശനവും കാസര്‍കോട്, കുമ്പള, ഉപ്പള, എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് കളക്ടറേറ്റില്‍ സമാപിക്കുന്നത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍, ഹൊസ്ദുര്‍ഗ് ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, പളളിക്കര, പാലക്കുന്ന്, ചട്ടഞ്ചാല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം കാസര്‍കോട് സമാപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ ഫീല്‍ഡ് പബ്ലിസിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.