കാസര്‍കോട് ടൗണില്‍ തെരുവോരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു

കാസര്‍കോട് ടൗണില്‍ തെരുവോരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു

കാസര്‍കോട്: നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ അനധികൃത കയ്യേറ്റം മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു. കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് നഗരത്തിനകത്തെ എം.ജി റോഡിലെ ഫുട്പാത്തിലുള്ള അനധികൃത കയ്യേറ്റം മുനിസിപ്പാലിറ്റി അധികൃതര്‍ ഒഴിപ്പിച്ചത്. ഫുട്പാത്തിലേക്ക് കച്ചവട സാധനങ്ങളും സാമഗ്രികളും കയറ്റിവെച്ചുള്ള രീതി കാല്‍ നടയാത്രക്കാരെയും, പൊതു ജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ജനങ്ങള്‍ക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട സാഹചര്യം വരികയും ഇത് ഗുരുതരമായ ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടര്‍ ഒഴിപ്പിക്കലിന് ഉത്തരവിട്ടത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മധുസൂദനന്‍.എ വി, രവി ഡി.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം ഒഴിപ്പിച്ചത്.

Leave a Reply

Your email address will not be published.