പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതജ്ഞലി തരംഗമായില്ല: എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയിലാണ്

പതഞ്ജലി ഉല്‍പന്നങ്ങള്‍ വന്‍ തരംഗം ആയിരിക്കും എന്ന് കരുതിയ യോഗ ഗുരു ബാബ രാംദേവിന്റെ കണക്കുകൂട്ടല്‍ പോലെ കാര്യങ്ങള്‍ നടന്നില്ല. എങ്കിലും സ്ഥാപനം വലിയ വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയിലെ ഏറ്റവു സമ്പന്നരായ 25 പേരില്‍ ഒരാളാണ് യോഗ ഗുരു ബാബ രാംദേവ്.

പല ആരോപണങ്ങളും ഈ ഉല്‍പന്നങ്ങളെ ചുറ്റിപറ്റി വന്നു. ഇക്കാരണം കൊണ്ടാകാം രാംദേവ് പുതിയ ബിസിനസ് ആരംഭിക്കുന്നത്.
സെക്യൂരിറ്റി ബിസിനസ്സിലേക്കാണ് രാംദേവ് ചുവട് വെച്ചിരിക്കുന്നത്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംരഭത്തിന് പേരിട്ടിരിക്കുന്നത്.

ഇന്ന് രാജ്യത്തെ സ്ത്രീ പുരക്ഷ ഭേദമില്ലാതെ നേരിടുന്ന ഒരു പ്രശ്‌നമാണ് സുരക്ഷിതത്വമില്ലായ്മ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് രാംദേവ് ഇങ്ങനെയൊരു സെക്യൂരിട്ടി സ്ഥാപനത്തിന് തുടക്കും കുറിച്ചതെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.