ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ ഭൂമി കയ്യേറ്റം: ദിലീപിനെതിരെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ ഭൂമി കയ്യേറ്റം: ദിലീപിനെതിരെ റവന്യു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: ഡി സിനിമാസുമായി ബന്ധപ്പെട്ട് ചാലക്കുടിയില്‍ ഉഭൂമി കയ്യേറ്റം നടന്നുവെന്ന് ആരോപണത്തില്‍ റവന്യൂമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് തൃശൂര്‍ ജിലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ആഡംബര കെട്ടിട സമുച്ചയം സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മ്മിച്ചത് എന്നാണ് ആരോപണം.

തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലും ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് ഇതെന്നാണ് വിവരം. 2005 ല്‍ എട്ട് ആധാരമുണ്ടാക്കി പല ഭാഗങ്ങളാക്കി ആധാരം ചെയ്ത് മൊത്തത്തില്‍ ദിലീപ് വാങ്ങുകയായിരുന്നെന്നാണ് ആരോപണം. ഭൂമി പോക്കു വരവ് ചെയ്യാന്‍ റവന്യൂ രേഖകളില്‍ ക്രമക്കേട് നടന്നതായും പുനരന്വേഷണത്തിനുള്ള ഉത്തരവുകള്‍ താരം ഭരണസ്വാധീനം ഉപയോഗിച്ച് തടഞ്ഞതായുമാണ് ആരോപണം.

ദിലീപ് വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കിയെന്ന പരാതിയില്‍ നേരത്തേ ജില്ലാഭരണ കൂടം നടപടി തുടങ്ങിയിരുന്നെങ്കിലും ഒരു മന്ത്രി അത് തടയുകയായിരുന്നെന്നും ആക്ഷേപമുണ്ട്. പിന്നീട് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ലാന്റ് റവന്യൂ കമ്മീഷണര്‍ നിയോഗിച്ച തൃശൂര്‍ കളക്ടര്‍ അന്ന് അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തതും ദിലീപിന് അനൂകൂലമായിട്ടായിരുന്നെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ പുറമ്പോക്കില്ലെന്ന സത്യവാങ്മൂലമാണ് കളക്ടര്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published.