ആറുവര്‍ഷത്തെ ചലചിത്ര അവാര്‍ഡുകള്‍ ഒന്നിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ആറുവര്‍ഷത്തെ ചലചിത്ര അവാര്‍ഡുകള്‍ ഒന്നിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: നീണ്ട എട്ട് വര്‍ഷക്കാലത്തിന് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആറുവര്‍ഷത്തെ അവാര്‍ഡുകള്‍ ഒന്നിച്ച് പ്രഖ്യാപിച്ച് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ സിനിമാ മേഘലയെയും, ജനങ്ങളേയും ഞെട്ടിച്ചുകളഞ്ഞു. ഇപ്പോള്‍ 2009 മുതല്‍ 2014 വരെയുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ ജഡ്ജി എ. രാമന്‍ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്.

പൃഥ്വിരാജിന് മികച്ച വില്ലനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാവ്യതലൈവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളികള്‍ക്ക് ഏറെ പ്രധാന്യം നല്‍കിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആറില്‍ നാല് വര്‍ഷങ്ങളിലും മികച്ച നടിമാരായിരിക്കുന്നത് മലയാളികളാണ്. അമലാപോള്‍, പത്മപ്രിയ, ലക്ഷ്മി മേനോന്‍, നയന്‍താര എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. മൈന എന്ന ചിത്രത്തിലെ അഭിനയത്തിലാണ് അമലാ പോളിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.

തമിഴ്നാട് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിത സിനിമ മേഖലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അവാര്‍ഡ് എന്ന് ഇടപ്പാടി കെ പളനിസ്വാമി അറിയിച്ചു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിന്റെ തമിഴ് പതിപ്പിലെ അഭിനയത്തിന് നസ്രിയ നസിം പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായി.

Leave a Reply

Your email address will not be published.