സമഗ്ര പക്ഷിഭൂപട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

സമഗ്ര പക്ഷിഭൂപട നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ സമഗ്ര പക്ഷി ഭൂപട നിര്‍മ്മാണത്തിന് തുടക്കമായി. വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ നടന്ന പക്ഷിഭൂപട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് പക്ഷി നിരീക്ഷണം നടത്തി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു പദ്ധതി വിശദീകരിച്ചു.

ജില്ലയിലെ 187 സെല്ലുകളിലായി സെപ്റ്റംബര്‍ 13 വരെ മഴക്കാല സര്‍വ്വെയും 2018 ജനുവരി 13 മുതല്‍ മാര്‍ച്ച് 13 വരെ വേനല്‍ക്കാല സര്‍വ്വെയും നടത്തും. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ജോഷില്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ഇ.ബിജുമോന്‍, എന്‍.വി.സത്യന്‍, കെ.സുനില്‍ കുമാര്‍, വി.വി ശശി മോഹന്‍, പക്ഷി നിരീക്ഷകരായ പി.സി.രാജീവന്‍, ഡോ. പി.സന്തോഷ്, മാക്‌സിം കൊല്ലങ്കാനം, രാജു കിദൂര്‍, ടി.വി ഹരിഹരന്‍, ചാരുത, പ്രദീപ് ചന്ദ്രന്‍, കെ.ഗോവിന്ദന്‍, ടി.തങ്കമണി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.