കുടുംബശ്രീ മെഗാ തൊഴില്‍ മേള 2017

കുടുംബശ്രീ മെഗാ തൊഴില്‍ മേള 2017

കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കള്‍ക്കായി മെഗാ തൊഴില്‍ മേള 2017 ഈ മാസം 29 ന് ശനിയാഴ്ച ഗവണ്‍മെന്റ കോളേജ് കാസര്‍കോട്, വിദ്യാനഗറില്‍ സംഘടിപ്പിക്കുന്നു.

18നും 35നും ഇടയില്‍ പ്രായമുളള 10-ാം ക്ലാസ്സുമുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലയ്ക്കകത്തും പുറത്തുമുളള ഇരുപതോളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഗ്രാമപഞ്ചായത്തിന് കീഴിലുളള കുടുംബശ്രീ സി ഡി എസ് ഓഫീസുകളില്‍ നേരിട്ട് യുവതീ യുവാക്കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ നടത്തേണ്ട അവസാന തിയ്യതി ഈ മാസം 24.

പ്രസ്തുത തൊഴില്‍ മേളയില്‍ നഗരസഭാ പരിധിയിലുളള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാന്‍ സാധ്യമല്ല. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍), യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും, ബയോഡാറ്റയും രേഖകളുടെ നാല് പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745217539, 8281241433 എന്ന നമ്പറുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published.