വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

വരുന്നൂ സൂപ്പര്‍ കൊതുകുകള്‍ ഇനി ഡെങ്കിയെ പേടിക്കേണ്ടാ….!!

കൊച്ചി: മഴ തിമര്‍ത്തു തുടങ്ങിയതോടെ പനിക്കാലം കടുത്തു. പനികളില്‍ ഭീതി പടര്‍ത്തി ഡെങ്കിപ്പനി വ്യാപിക്കുമ്പോള്‍, പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. നാള്‍ക്കുനാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ പുതിയതായി വരുന്നുണ്ട്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഡെങ്കിപ്പനിയെ നേരിടാന്‍ ഒരുങ്ങുകയാണ്, വെബ് ലോകത്തെ അതികായരായ ഗൂഗിള്‍. കൊതുകിനെ കൊല്ലാന്‍ മറ്റൊരു കൊതുക് എന്ന ആശയമാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബറ്റ് മുന്നോട്ടുവെക്കുന്നത്.

അതും ഒന്നും രണ്ടുമല്ല 20 മില്ല്യണ്‍ പ്രതിരോധകൊതുകുകളെയാണ് ഇത്തരത്തില്‍ രംഗത്തിറക്കുന്നത്. ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷകളുമായാണ് ആല്‍ഫബറ്റ് വികസിപ്പിച്ച സൂപ്പര്‍ കൊതുകിന്റെ വരവ്. അമേരിക്കയിലെ ഫ്രസ്‌നോയില്‍ വോള്‍ബാച്യ ബാക്റ്റീരിയകള്‍ നിക്ഷേപിച്ച സൂപ്പര്‍ കൊതുകുകളെ ഉപയോഗിച്ചുള്ള കൊതുകുവേട്ട ആരംഭിച്ചു. കൃത്രിമ ആണ്‍ കൊതുകുകളെ ഉപയോഗിച്ച് സിക്ക, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ ഇല്ലാതാക്കുന്നതാണ് ആല്‍ഫബറ്റിന്റെ പദ്ധതി.

Leave a Reply

Your email address will not be published.