ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷനും ഫിറ്റ്നസ് പ്ലാനറ്റ് സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സീനിയര്‍ പുരുഷ-വനിത വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ റോയല്‍ സ്റ്റാര്‍ പെലര്‍ളടുക്കം ഒന്നാം സ്ഥാനവും, ജിംഖാന മാവുങ്കാല്‍ രണ്ടാം സ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ മെട്രോ മണലില്‍ ജേതാക്കളായി.

2a

അമ്പലത്തറ എഎസ്ഐ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ ആര്‍.രാമനാഥന്‍, മന്മഥന്‍ അമ്പലത്തറ, സി.ബാബുരാജ്, ഹിറ്റലര്‍ ജോര്‍ജ്ജ്, മനോജ് അമ്പലത്തറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ.പി.രഘുനാഥ് സമ്മാനം വിതരണം ചെയ്തു. കെ.വി.ബിജു, രതീഷ് വെളളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.