കര്‍ക്കിടകം പിറന്നു, കര്‍ക്കിടക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം…

കര്‍ക്കിടകം പിറന്നു, കര്‍ക്കിടക്കഞ്ഞിക്കൂട്ട് പരിചയപ്പെടാം…

രോഗങ്ങളെ അകറ്റി ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ അനുയോജ്യമായ സമയമാണ് കര്‍ക്കടകം. പണ്ടു മതലേ കര്‍ക്കടകത്തില്‍ പച്ചില മരന്നുകളും ആയുര്‍വേദ മരുന്നുകളും ഉള്‍പ്പെടുത്തി പല വിധത്തിലുള്ള മരുന്നുകളും നടുവേദന, സന്ധിവേദന തുടങ്ങിയ സാരീരിക അസ്വസ്ഥതകളുടെ ശമനത്തിനായി സുഖചികിത്സയും ചെയ്യാറുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മരന്നുകഞ്ഞി. പച്ചമരുന്നുകള്‍ വളരെയധികം ചേര്‍ത്തുണ്ടാക്കുന്ന മരുന്നുകഞ്ഞി ഉണ്ടാക്കുന്ന വിധം പരിചയപ്പെടാം…

ആവശ്യമുള്ള സാധനങ്ങള്‍

1അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഞവര അരി

2 തേങ്ങാപ്പാല്‍

3 പച്ചമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ നീര്

4 ഉലുവ

5 ചതകുപ്പ

6 ജീരകം

7 ആശാളി

8 എള്ള്

9 ശര്‍ക്കര പാവുകാച്ചിയത്

പാകം ചെയ്യുന്ന വിധം

ഞവരയരി, തേങ്ങാപ്പാല്‍, പച്ചമരുന്നുകള്‍ ഇടിച്ചുപിഴിഞ്ഞ നീര്, ഉലുവ, ചതകുപ്പ, ജീരകം, ആശാളി, എള്ള് എന്നിവ കുക്കറിലിട്ട് വേവിക്കുക. വെന്തു കഴിയുമ്പോള്‍ കുക്കര്‍ ഓഫാക്കി അതിലേക്ക് ഒന്നാംപാലും ശര്‍ക്കര പാനി കാച്ചിയതും ഏലയ്ക്കാപ്പൊടിയും ചെയ്യും ചേര്‍ത്ത് തിളപ്പിക്കുക. അത്താഴത്തിനു പകരം കുടിക്കാവുന്നതാണ്.

പ്രമേഹരോഗികള്‍ക്ക് മധുരത്തിനു പകരം ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാം. ശരീരത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും ചതവ്, നീര്‍ക്കെട്ട്, വായുകോപം, ദനഹക്കേട് എന്നിവയ്ക്കും മരുന്നുകഞ്ഞി ഗുണകരമാണ്.

Leave a Reply

Your email address will not be published.