വരുന്നൂ… രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍

വരുന്നൂ… രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കും. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറാണ് ഇക്കാര്യം അറിയിച്ചത്. പാസ്പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണ്. അതാരുടെയും ഔദാര്യമല്ല. നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലാണ്. പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കായി ജനങ്ങള്‍ കാത്തിരുന്ന ഭൂതകാലത്തില്‍ നിന്നു ജനങ്ങള്‍ക്കായി അവ കാത്തിരിക്കുന്ന കാലത്തിലേക്കു മാറും- മന്ത്രി പറഞ്ഞു.

ഇക്കാലമത്രയും ആളുകള്‍ ചിന്തിക്കാതിരുന്ന സ്ഥലങ്ങളില്‍പ്പോലും പാസ്പോര്‍ട്ട് ഓഫിസുകള്‍ ആരംഭിക്കും. മുന്‍കാലങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങളെ വലിയ അധികാരകേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. ഇതിനു മാറ്റം വരും.
ജനങ്ങള്‍ നീണ്ട വരികളില്‍ കാത്തു നില്‍ക്കുകയും സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നട്ടം തിരിയുകയും ചെയ്തിരുന്ന കാലവും മാറുകയാണ്- പശ്ചിമബംഗാളിലെ നദിയ ജില്ലയില്‍ ആരംഭിച്ച പാസ്പോര്‍ട്ട് കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published.