അടോട്ട് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി

അടോട്ട് വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി

വെള്ളിക്കോത്ത്: അടോട്ട് ശ്രീ വനദുര്‍ഗ്ഗാ ക്ഷേത്രത്തിലെ രാമായണ മാസാചരണം തുടങ്ങി. ക്ഷേത്ര ഭരണനിര്‍വ്വഹണ സമിതി അംഗങ്ങളായ കുന്നത്ത് നാരായണന്‍, എന്‍.വി. തമ്പാന്‍ നായര്‍, പി. മോഹന്‍ദാസ്, ടി.കുഞ്ഞികൃഷ്ണന്‍, ഷിജു രാജ് വി.പി, പള്ളിക്കാപ്പില്‍ നാരായണന്‍, വി. രാമചന്ദ്രന്‍, ഗോപി.പി.വി, സോമകുമാരി, എന്നിവരുടെയും മാതൃസമിതി അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍ മഹാകവി പിയുടെ മകന്‍ വെള്ളിക്കോത്ത് വി രവീന്ദ്രന്‍ മാസ്റ്റര്‍ ദീപം തെളിയിച്ചുകൊണ്ടും, രാമായണം പാരായണം ചെയ്തു കൊണ്ടും ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കുന്നത്ത് നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം.വി. തമ്പാന്‍ നായര്‍ സ്വാഗതവും, ട്രഷറര്‍ പി.മോഹന്‍ദാസ് നന്ദിയും പറഞ്ഞു. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 5.00 മണി മുതല്‍ വി.എം പുഷ്പകുമാരിയുടെ നേതൃത്വത്തില്‍ രാമായണ പാരായണവും തുടര്‍ന്ന് ഭജനയും ഉണ്ടായിരിക്കും. ഭജനയ്ക്ക് ശേഷം പായസ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

രാമായണ മാസാചരണ കാലത്ത് പത്ത് ദിവസമെങ്കിലും ഭജനയില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന എല്‍.പി, യു.പി ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി കൊണ്ട് ആഗസ്റ്റ് 15 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് രാമായണ പാരായണ മത്സരം, രാമായണം ക്വിസ്സ്, ഭജന ഗാനമത്സരം എന്നിവ നടത്തപ്പെടുന്നതാണ്. മത്സരത്തില്‍ പങ്കെടുത്ത് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതിന് പുറമെ സമ്മാനങ്ങള്‍ ലഭിക്കാത്തവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കപ്പെടുന്നതാണ്. സമ്മാനാര്‍ഹര്‍ക്ക് ആഗ്റ്റ് 18ന് ചിങ്ങമാസ പൂജ ദിവസം വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

Leave a Reply

Your email address will not be published.