ഡോ. എസ് ആനന്ദബാബു (62) നിര്യാതനായി

ഡോ. എസ് ആനന്ദബാബു (62) നിര്യാതനായി

പയ്യന്നൂര്‍: ഡോ.എസ് ആനന്ദബാബു (62) നിര്യാതനായി. പ്രമുഖ ഹോമിയോ ഡോക്ടറും സ്പോര്‍ട്സ് സംഘാടകനുമായിരുന്നു. മൃതദേഹം ചൊവ്വാഴ്ച പകല്‍ 2 മുതല്‍ 3 വരെ മൂരി കൊവ്വല്‍ റാങ്ങ് ദി വു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

റാങ് ദിവു സ്പോര്‍ട്സ് ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി, കണ്ണൂര്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം, റൈഫിള്‍ അസോസിയേഷന്‍, കോസ് മോ പൊളിറ്റന്‍ ക്ലബ്ബ്, പയ്യന്നൂര്‍ സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. കായിക താരം സംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് റാങ് ദിവു വിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ നടത്തിയ നാല് അഖിലേന്ത്യ വോളിബോള്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളുടെ അമരക്കാരനായിരുന്നു.

സി.പി.ഐ.എം പയ്യന്നൂര്‍ ടൗണ്‍ ബ്രാഞ്ച് അംഗമാണ്. പ്രമുഖ നാടകകൃത്തും ഗാന രചയിതാവുമായിരുന്ന പരേതരായ ഡോ ആനന്ദിന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: വനജ, മക്കള്‍: രമ്യ ( ഐ ടി പാര്‍ക്ക്, തിരുവനന്തപുരം), മീര (മെഡിക്കല്‍ വിദ്യാര്‍ഥി), മരുമകന്‍: സന്ദീപ് നായര്‍ (തിരുവനന്തപുരം), സഹോദരങ്ങള്‍: ആനന്ദ് ലത, ആനന്ദ് ഭാസി. സംസ്‌കാരം 3 മണിക്ക് നടക്കും.

Leave a Reply

Your email address will not be published.