പോളോ ജി ടി ഐയുടെ വില കുറയുന്നു

പോളോ ജി ടി ഐയുടെ വില കുറയുന്നു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗന്‍ പോളോ ജി ടി ഐയുടെ വില കുറച്ചു. ആറു ലക്ഷം രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. 2016 നവംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. 25.99 ലക്ഷം രൂപ വിലയില്‍ ലിമിറ്റഡ് എഡിഷന്‍ മോഡലായിട്ടായിരുന്നു വാഹനത്തിന്റെ രംഗപ്രവേശം. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നേടാന്‍ പോളോ ജിടിഐയ്ക്ക് സാധിച്ചില്ല. മിച്ചമുള്ള പോളോ ജിടിഐകളെ എത്രയും പെട്ടെന്ന് വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഫോക്‌സ് വാഗണ്‍ വമ്പന്‍ വിലക്കിഴിവ് വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

189 ബിഎച്ച്പി കരുത്തും 250 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടിഎസ്ഐ എഞ്ചിനാണ് പോളോ ജിടിഐക്ക് കരുത്ത് പകരുന്നത്. ഫ്രണ്ട് വീല്‍ഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാന്‍സ്മിഷന്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ഗിയര്‍ബോക്സാണ്. ഗ്രാന്‍ഡ് ടൂറിങ് ഇഞ്ചക്ഷന്‍ സ്‌പോര്‍ട്‌സ് എന്നതിന്റെ ചുരുക്കെഴുത്താണു പേരിലെ ജി ടി ഐ.

വിദേശ വിപണികളില്‍ മാനുവല്‍ ഗീയര്‍ബോക്‌സുള്ള ജി ടി ഐയും വില്‍പ്പനയ്ക്കുണ്ട്. 320 എന്‍ എം ടോര്‍ക്കാണ് ഈ കാറിലെ എന്‍ജിന്‍ സൃഷ്ടിക്കുക. ഡേ ടൈം റണ്ണിങ് ലാംപ് സഹിതം എല്‍ ഇ ഡി ഹെഡ്‌ലാംപ്, വീതിയേറിയ 215/40 ടയര്‍ സഹിതം അഞ്ച് സ്‌പോക്ക് അലോയ് വീല്‍, സണ്‍ റൂഫ്, ക്രോമിയം പൂശിയ ഇരട്ട എക്‌സോസ്റ്റ്, മൂന്നു സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, അലൂമിനിയം പെഡല്‍, ചുവപ്പ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങോടെ ജകാര അപ്‌ഹോള്‍സ്ട്രി, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗ്, ക്രൂസ് കണ്‍ട്രോള്‍, എ ബി എസ്, ഹില്‍ ഹോള്‍ഡ്, ഇ എസ് പി തുടങ്ങിയവയെല്ലാമായിട്ടാണു പോളോ ജി ടി ഐയുടെ വരവ്.

Leave a Reply

Your email address will not be published.