കുമ്മനത്തിന്റെ ഉപദേശകര്‍ ഇടത് സഹയാത്രികരെന്ന് പരാതി: ഉപദേശകര്‍ക്കെതിരെ പാര്‍ട്ടിയുടെ അന്വേഷണം

കുമ്മനത്തിന്റെ ഉപദേശകര്‍ ഇടത് സഹയാത്രികരെന്ന് പരാതി: ഉപദേശകര്‍ക്കെതിരെ പാര്‍ട്ടിയുടെ അന്വേഷണം

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഉപദേശകര്‍ക്കെതിരെ പാര്‍ട്ടിയുടെ അന്വേഷണം. ഉപദേശകര്‍ ഇടത് സഹയാത്രികരാണെന്നാണ് പരാതിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത്. കൂടാതെ ഉപദേശകര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ആരോപണമുണ്ട്. കുമ്മനത്തിന്റെ നടപടികള്‍ പാര്‍ട്ടി അറിയാതെയാണെന്നും പരാതിയുണ്ട്.

സാമ്പത്തികകാര്യങ്ങള്‍ക്കായി ഡോ.ജി.സി ഗോപാലപിളള, വികസനത്തിനും ആസൂത്രണത്തിനുമായി കെ.ആര്‍ രാധാകൃഷ്ണപിളള, മാധ്യമഉപദേശകനായി ഹരി എസ് കര്‍ത്താ എന്നിവരെയാണ് ഉപദേശകരായി കുമ്മനം നിയോഗിച്ചത്. പാര്‍ട്ടി ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

മെഡിക്കല്‍ കോളേജ് കോഴയടക്കം ഉയരുന്ന ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണവും ബിജെപി നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് പുറത്തുളളവരും അന്വേഷണ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. കേരളത്തിന്റെ സംഘടനാ ചുമതലയുളള ബി.എല്‍ സന്തോഷിനെ ചുമതലയില്‍ നിന്നൊഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സന്തോഷ് ഗ്രൂപ്പ് നേതാവായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉയരുന്ന പരാതി.

Leave a Reply

Your email address will not be published.