പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിച്ചു

പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിച്ചു

കാസര്‍കോട്: പുരോഗമനകലാസാഹിത്യ സംഘം കാസര്‍കോട് ഏരിയ കമ്മിറ്റിയും നുള്ളിപ്പാടി ഇ.എം.എസ് ഗ്രന്ഥാലയവും ചേര്‍ന്ന് നടത്തിവരുന്ന പ്രതിമാസ സാഹിത്യ സംവാദം സംഘടിപ്പിച്ചു. ‘വായനാസന്ധ്യ’യില്‍ യുവ കവി ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെ ‘സഹപാഠി ‘ എന്ന കവിതാസമാഹാരത്തെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ എഴുത്തുകാരനുമായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ വിഷയം അവതരിപ്പിച്ചു.

പു.ക.സ ഏരിയ പ്രസിഡന്റ് അഡ്വ .പി വി ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിനോദ്കുമാര്‍ പെരുമ്പള, കെ.എം. ബാലകൃഷ്ണന്‍, പി. ദാമോദരന്‍, രാഘവന്‍ ബെള്ളിപ്പാടി, കെ.എച്ച് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, കെ.സുബ്രമണ്യന്‍, കെ.രാഘവന്‍, കെ.കെ.രാജന്‍,രവീന്ദ്രന്‍ പാടി, മധു.എസ് നായര്‍, അതീഖ് ബേവിഞ്ച എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടിയില്‍ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.