നടന്‍ ദിലീപിനും പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം

നടന്‍ ദിലീപിനും പി.സി. ജോര്‍ജ്ജ് എം.എല്‍.എ യുടെ മകനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചനയിലെ പ്രതിയായ നടന്‍ ദിലീപിനും പിസി ജോര്‍ജ്ജ് എം.എല്‍.എ യുടെ മകന്‍ ഷോണ്‍ജോര്‍ജ്ജിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതായി പോലീസ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം. ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നതായിട്ടാണ് വിവരം. മകനും ദിലീപുമായി ബന്ധത്തെക്കുറിച്ച് പിസി ജോര്‍ജ്ജ് തന്നെ വിശദീകരിക്കണമെന്ന് പോലീസ് വ്യക്തമാക്കി. മംഗളം ചാനലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഷോണ്‍ജോര്‍ജ്ജ് വലിയ റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്നും പോലീസ് ഉടന്‍ ഷോണിന് നോട്ടീസ് അയയ്ക്കുമെന്നുമാണ് വിവരം. അതേസമയം ഇപ്പോള്‍ രാജസ്ഥാനിലുള്ള പിസി ജോര്‍ജ്ജിന് കേസില്‍ നോട്ടീസ് നല്‍കാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അതിന് ആളെ നോക്കണമെന്നുമാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചിരിക്കുന്നത്. കേസില്‍ നേരത്തേ ദിലീപിനെ പിന്തുണച്ച രംഗത്ത വന്നയാളാണ് പിസി ജോര്‍ജ്ജും ഷോണ്‍ ജോര്‍ജ്ജും.

കേസില്‍ വേറെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിസി ജോര്‍ജ്ജ് തന്നെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ തനിക്ക് ദിലീപുമായി ഒരു രൂപയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിയിക്കാനായാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഷോണ്‍ജോര്‍ജ്ജ് പ്രതികരിച്ചു. തനിക്കെതിരേ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച കേരളാകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. കേരളത്തില്‍ നിര്‍ഭയത്വമായി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നയാളാണ് പിസി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിനെതിരേ എന്ത് ആരോപണവും ഉന്നയിക്കാം എന്ന് കരുതരുത്. ഇത് സര്‍സിപിയുടെ ഭരണകാലം അല്ലെന്നും കേരളമാണെന്നും പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പോലീസും മുഖ്യമന്ത്രിയൂം കുടുക്കിലേക്കാണ് പോകുന്നതെന്നും ഷോണ്‍ജോര്‍ജ്ജ് പറയുന്നു.

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ചാലക്കുടിയിലെ ഡി സിനിമാസ് ഇരിക്കുന്ന ഭൂമിയും എറണാകുളത്തെ കരുമാലൂരിലെയും ഭൂമി ഇന്ന് അളന്നിരുന്നു. എറണാകുളം കരുമാലൂരില്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ ഭൂമി ദിലീപ് ആദ്യഭാര്യ മഞ്ജുവിന്റെ പേരിലായിരുന്നു വാങ്ങിയത്. ഇവിടെ പുറപ്പള്ളിക്കാവില്‍ ഒരേക്കറോളം വരുന്ന ഭൂമിയും ദിലീപ് കൈവശപ്പെടുത്തിയതായിട്ടാണ് ആരോപണം. അതേസമയം കുമരകത്ത് കായല്‍ ഭൂമി െകെയേറി വില്‍പ്പന നടത്തിയെന്ന ആരോപണത്തിനു രേഖകളുടെ പിന്‍ബലമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടുമില്ല.

നിര്‍മണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കൈയ്യേറ്റമാണെന്നു സ്ഥാപിക്കാന്‍ സാധിക്കില്ല. കായല്‍ തീരത്തു ജലസേചന വകുപ്പു നേരിട്ടാണു കല്ലുകെട്ടിയിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ചു കായല്‍ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇതു െകെയേറ്റമാണെന്നു കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2005 ലാണു കുമരകത്തെ മൂന്ന് ഏക്കര്‍ 31 സെന്റ് ദിലീപ് വാങ്ങിയത്. 2007 ല്‍ മുംെബെ സ്വദേശിയുടെ ദുബായ് ആസ്ഥാനമായുള്ള കമ്പനിക്കു ഭൂമി മറിച്ചു വിറ്റു.

Leave a Reply

Your email address will not be published.