വാട്‌സ്ആപ്പിന് ദിവസേന നൂറു കോടി സജീവ ഉപയോക്താക്കള്‍

വാട്‌സ്ആപ്പിന് ദിവസേന നൂറു കോടി സജീവ ഉപയോക്താക്കള്‍

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന് ദിവസേന നൂറു കോടി സജീവ ഉപയോക്താക്കള്‍. വാട്‌സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കമ്പനിപറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ആസ്വാദ്യകരവും ഉപയോഗപ്രദവുമായ കൂടുതല്‍ ഫീച്ചറുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സുരക്ഷിതത്വവും ലാളിത്യവും വിശ്വാസ്യതയും നിലനിര്‍ത്തുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മാസം തോറും ഉപയോഗിക്കുന്ന എണ്ണം 130 കോടിയില്‍ അധികമാണ്. ലോകത്തെ 60 ഭാഷകളാണ് വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published.