സ്ത്രീധന പീഡന കേസ്: ദുരൂപയോഗം തടയണമെന്ന്കോടതി

സ്ത്രീധന പീഡന കേസ്: ദുരൂപയോഗം തടയണമെന്ന്കോടതി

ഒരാഴ്ച്ചത്തെ അവധിക്കു നാട്ടില്‍ വന്നു. നേരമില്ല, പെണ്ണു കെട്ടി ഉടന്‍ തിരിച്ചു പോകണം. ശരീരമാസകലം വെള്ള ചൂരിദാറില്‍ മുക്കി വെച്ച മാലാഖയേപ്പോലുള്ള പെണ്ണിനെ ആദ്യ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു. ആദ്യരാത്രിയെത്തുമ്പോഴാണ് മനസിലായത്, അവള്‍ക്ക് സോറിയാസിസായിരുന്നു. ചൊറിഞ്ഞ് വൃണം വരാത്ത ഒരിഞ്ചു ഇടമില്ല ദേഹത്ത്. ഛര്‍ദ്ദിച്ചു പോയത്രെ ആ മണവാളന്‍. അടുത്ത ദിവസം അതിരാവിലെത്തന്നെ അയാള്‍ രാജ്യം വിട്ടു. പിന്നീട് വന്നപ്പോള്‍ ജയിലിലുമായി. ജയില്‍ ശിക്ഷ അനുഭവിച്ചതിലല്ല, സങ്കടം. അമ്മയും പെങ്ങന്മാര്‍ അടക്കം കോടതി തിണ്ണ നിരങ്ങേണ്ടി വന്നു. മാസികാസ്വാസ്ഥമുള്ള സ്ത്രീകളെ അടക്കം കെട്ടിച്ചു വിട്ട് ഒടുവില്‍ സ്ത്രീധന പീഢനത്തിനു കേസു കൊടുത്ത് നിരവധി പറ്റിപ്പുകള്‍ ദിനം പ്രതി നടന്നു വരുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ഒരു തുണ്ടു കടസാലു കൊണ്ട് വരന്റെ വീട്ടുകാരോടു പ്രതികാരം തീര്‍ക്കാന്‍ ഇനി സാധ്യമല്ല.

സ്തീധന നിരോധന നിയമവകുപ്പ് 498എ ദുരൂപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശം വന്നിരിക്കുകയാണ്. ഇത് കേസുകെട്ടുമായി വരാന്തയില്‍ നിരങ്ങുന്ന പലര്‍ക്കും ആശ്വാമായേക്കും. ഭര്‍ത്താവിനേയും, അയാളുടെ മാതാപിതാക്കളെയും കേസുകളില്‍ പെടുത്തി വധു പരാതി നല്‍കുമ്പോള്‍ രണ്ടും വട്ടം ആലോചിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് കോടതി. ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ അറസ്റ്റ് പാടില്ല. വാദിയുടെ ഭാഗം കൂടി ശ്രദ്ധിച്ചു കേള്‍ക്കണം. കുടുംബവേഴ്ച്ചകള്‍ താളം തെറ്റുമ്പോള്‍ വില്ലനായി വന്നു ചേരുകയാണ് ഈ വകുപ്പ്. ഇതുവഴി മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായി കോടതിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതരാകുന്ന ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൃത്യമായ മറുപടി നല്‍കാനുണ്ടെങ്കില്‍ ജാമ്യം നിഷേധിക്കുന്ന രീതി കേസില്‍ സ്വീകരിക്കരുത്. പറ്റുമെങ്കില്‍ സമര്‍പ്പിക്കുന്ന ദിവസം തന്നെ ജാമ്യം ലഭിക്കുമെന്ന് ഉറപ്പു വരുത്തണം.

കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കാനും വിലയിരുത്താനും മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ട് കുടുംബ ക്ഷേമ സമിതികള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ലഭിക്കുന്ന പരാതികള്‍ കുടുംബ ക്ഷേമ സമിതികള്‍ക്ക് കൈമാറണം. അവര്‍ പരാതി കിട്ടി ഒരു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണം. അവിടുന്നും പരിഹാരമാകാതെ വരുന്നവ മാത്രമേ കോടതിയിലെത്താവു എന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരു പോലെ കുറ്റകരമെന്നിരിക്കെ ഭര്‍ത്താവായി വരുന്നവനും, കുടുംബവും മാത്രം ശിക്ഷ ഏറ്റുവാങ്ങുന്ന സ്ഥിതി അരുത്.
നിയമം എത്രത്തോളം കാര്‍ക്കശമാക്കുന്നുവോ അത്രത്തോളം കേസുകള്‍ അധികരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതികാരം ചെയ്യാനും, വീട്ടിത്തീര്‍ക്കാനും മാത്രമായി നിലനില്‍ക്കുന്ന നിരവധി കേസുകെട്ടുകള്‍ ദിവസേനയെന്നോളം കോടതി നിരങ്ങുകയാണ്. പലതിലും വധൂവരന്മാരുടെ ഇഷ്ടക്കേടിനുമപ്പുറം കുടുംബവഴക്കാണ് കാര്യം. നിരപരാധികള്‍ പലരും ശിക്ഷ വാങ്ങേണ്ടി വരുന്നു.
സ്ത്രീധന പീഡനം തടയാനായി സെക്ഷന്‍ 498എ പിറന്നിട്ട് വര്‍ഷം 32 കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിനു ശേഷം സ്ത്രീധന പീഢനവും കുടുംബ വഴക്കും അധികരിച്ചതായാണ് കോടതിയുടെ നിരീക്ഷണം.
സമ്മതമില്ലാതെ തോട്ടത്തില്‍ പുല്ലരിയാന്‍ വന്ന യുവതി വീണുകിടക്കുന്ന അടക്ക മടിയില്‍ തിരുകി. ഉടമസ്ഥനുമായി കലഹത്തിലുമായി. ജാതിപ്പേരു വിളിച്ചെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു കേസുമായി. ഇങ്ങനെ നുറുകണക്കിനു സംഭവങ്ങള്‍ കാണാം ഓരോ ഗ്രാമങ്ങളിലും.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യത്തിന്റെ ഉടമയാണ് ഭാരതം. ഈ പഴമൊഴിയും പഴഞ്ചനാവുന്ന കാഴ്ച്ചക്കിടയിലാണ് കോടതി നിരീക്ഷണത്തിനു പ്രസക്തിയേറുന്നത്.

Leave a Reply

Your email address will not be published.