ശാസ്ത്ര കേരളം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

ശാസ്ത്ര കേരളം വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു

രാജപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര കേരളം മാസികയുടെ ആഗസ്റ്റ് ലക്കം വിശേഷാല്‍ പതിപ്പിന്റെ പ്രകാശനം കാലച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ ശാസ്ത്ര കേരളം പത്രാധിപ സമിതി അംഗം പ്രൊഫസര്‍.എം.ഗോപാലന്‍ നിര്‍വ്വഹിച്ചു.

ശാസ്ത്രം ജീവിതമാണ് എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് നല്‍കിയ മാഡം ക്യൂറിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ ജീവിതവും ശാസ്ത്ര മേഖലയിലെ അവരുടെ സംഭാവനയുമാണ് ഈ വിശേഷാല്‍ പതിപ്പിന്റെ മുഖ്യ പ്രമേയം. ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങില്‍ ആഘോഷ കമ്മറ്റി കണ്‍വീനര്‍ വി.കെ.ഭാസ്‌കരന്‍, സീനിയര്‍ അസിസ്റ്റന്റ് എം.മധു എന്നിവര്‍ സംസാരിച്ചു. സയന്‍സ് സെമിനാര്‍ വിജയകുമാരി എലിസബത്ത് ജസ് ലിന്‍ പതിപ്പ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.