ഓണ്‍ലൈന്‍ ഗെയിം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

ഓണ്‍ലൈന്‍ ഗെയിം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

മുംബൈ: കെട്ടിടത്തില്‍ നിന്ന് ചാടി പതിനാലുകാരന്‍ ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ഗെയിമിന്റെ സ്വാധീനത്തിലാണെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകിട്ടാണ് അന്ധേരിയിലെ ഷേര്‍ഇപഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചാടി മരിച്ചത്. റഷ്യയില്‍ നിന്നു പ്രചരിച്ച ഓണ്‍ലൈന്‍ ഗെയിം ‘ബ്ലൂ വെയില്‍’ ആണ് ആരോപണവിധേയമായത്.

റഷ്യയില്‍ നിന്നു പ്രചരിച്ച ഈ ഓണ്‍ലൈന്‍ ഗെയിം കുട്ടികളെ അപകടകരമായി സ്വാധീനിക്കുന്നതായി നേരത്തേതന്നെ വാദമുണ്ട്. ഒറ്റയ്ക്ക് പ്രേതസിനിമകള്‍ കാണുക, സ്വയം ദേഹോപദ്രവം ഏല്‍പിക്കുക, അസമയങ്ങളില്‍ ഉറക്കമുണര്‍ത്തുക തുടങ്ങിയവയെല്ലാം ഗെയിമിന്റെ ഭാഗമാണത്രേ. ഗെയിമിന്റെ സ്വാധീനത്തില്‍പ്പെട്ടു നേരത്തെയും മരണങ്ങളുണ്ടായെന്നു ആരോപമുയര്‍ന്നിട്ടുണ്ട്.

പലരുടെയും മൊഴിയെടുത്തിട്ടും ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം വലയുന്നതിനിടെയാണ് ഓണ്‍ലൈന്‍ ഗെയിമാണോ മരണത്തിലേക്കു നയിച്ചതെന്ന സംശയമുണ്ടായത്. മരിച്ച വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളുടെ സോഷ്യല്‍മീഡിയ ചാറ്റുകളില്‍ നിന്നാണ് പൊലീസിന് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്.

Leave a Reply

Your email address will not be published.