ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു

ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: കൃഷി ജാഗരണ്‍ മാസികയും കൃഷിഭൂമി ഫെയ്‌സ് ബുക്ക് കൂട്ടായ്മയും സംയുക്തമായി ഏകദിന കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുന്നു. 2017 ആഗസ്റ്റ് 6 രാവിലെ 9.30ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവ കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

മിത്ര കീടങ്ങള്‍ വിള സംരക്ഷണത്തിന്, കര്‍ഷകന് ബാങ്കില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സെടുക്കും. ഇതോടനുബന്ധിച്ച് സൗജന്യ വിത്ത് വിതരണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. മാബൈല്‍: 7356915151, 7356917171,ഫോണ്‍: 04714059009.

Leave a Reply

Your email address will not be published.