പ്രസംഗപരിശീലന പിപാടി സംഘടിപ്പിക്കും

പ്രസംഗപരിശീലന പിപാടി സംഘടിപ്പിക്കും

കാസര്‍കോട്: പ്രസംഗ കലയുടെ മര്‍മ്മമറിയാന്‍ ഉദിനൂരില്‍ പ്രസംഗപ്പട ഒരുങ്ങുന്നു. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളിലാണ് ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒരു കൈ നോക്കാന്‍ കുട്ടിക്കൂട്ടം ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി ഇംഗ്ലീഷ് സ്പീക്കേഴ്‌സ് ഫോറം രൂപീകരിച്ചു. കൈക്കോട്ട്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനും വ്യക്തിത്വ വികസന പരിശീലകനുമായ ടി.എം റാഷിദ് മാസ്റ്റര്‍ സ്പീക്കേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളും വാചിക ശേഷിയും പരിപോഷിപ്പിക്കുന്നതിന് ഗയിമുകളും അഭിനയക്കളരികളും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സോദാഹരണം വ്യക്തമാക്കുന്ന ക്ലാസില്‍ കുട്ടികള്‍ കൈ മെയ് മറന്ന് പങ്കെടുത്തു. മോട്ടിവേഷന്‍, പോസിറ്റീവ് തിങ്കിങ്, അഭിനയം, വാചിക പ്രകടനം എന്നിവയില്‍ ഊന്നിയതായിരുന്നു ക്ലാസ്. ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍ ഇംഗ്ലിഷ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. ചന്ദ്രിക അധ്യക്ഷത വഹിച്ചു. എ.വി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. വി.എം.രമിത്ത്, കെ. രാജേഷ് കുമാര്‍, കെ.രാമകൃഷ്ണന്‍ ,ടി.ബിന്ദു, കെ. ഇ.ശ്രീലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.