‘ഒരു വീട്ടില്‍ ഒരു തോട്ടം’ പദ്ധതിയുമായ് മുഹിമ്മാത്തിലെ നല്ലപാഠം ക്ലബ്ബ്

‘ഒരു വീട്ടില്‍ ഒരു തോട്ടം’ പദ്ധതിയുമായ് മുഹിമ്മാത്തിലെ നല്ലപാഠം ക്ലബ്ബ്

പുത്തിഗെ: വിഷ രഹിത ഭക്ഷണം എന്റെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നല്ല പാഠം ക്ലബിന്റെ ‘ഒരു വീട്ടില്‍ ഒരു തോട്ടം’ പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ ഉള്‍പ്പെടുന്ന വാര്‍ഡിലെ പതിനഞ്ച് വീടുകളില്‍ പച്ചക്കറി തോട്ടം ഉണ്ടാക്കുന്നതിനാവശ്യമായ വിത്തുകള്‍ നല്‍കുകയും മികച്ച തോട്ടത്തിന് സമ്മാനം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ കട്ടത്തടുക്കയിലെ എങ്കപ്പ നായക് ശ്യാമള ദമ്പതികള്‍ക്ക് വിത്തുകള്‍ കൈമാറി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പ്രധാനദ്ധ്യാപകന്‍ അബ്ദുല്‍ ഖാദിര്‍ കെ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രൂപേഷ് എം.ടി, അധ്യാപകരായ അബ്ദുല്‍ റാഷിദ്, ശ്രുതി ഹരീഷ്, വിദ്യാര്‍ത്ഥികളായ നസീല്‍, നവാസ്, റിനാസ്, മിദ്ലാജ് പ്രസംഗിച്ചു. നല്ലപാഠം കോ-ഓഡിനേറ്റര്‍ ആശിക് പി.എന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സഞ്ജീവ് സി.എച്ച് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.